കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി രക്തസാക്ഷി ദിനം ആചരിച്ചു
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി രക്തസാക്ഷി ദിനം ആചരിച്ചു
ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധിയുടെ 78-ാം രക്തസാക്ഷി ദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍ അനുസ്മരണ പ്രഭാഷണം നടത്തി. കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. തുടര്‍ന്ന് നടന്ന തൊഴിലുറപ്പ് സംരക്ഷണ സംഗമം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി ഉദ്ഘാടനം ചെയ്തു. മനോജ് മുരളി, സിബി പാറപ്പായി, ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കല്‍, ജോസ് ആനക്കല്ലില്‍, പി എസ് മേരിദാസന്‍, സജിമോള്‍ ഷാജി, ബീനാ സിബി, സന്തോഷ് ഓലനാല്‍, പ്രശാന്ത് രാജു, സി എം തങ്കച്ചന്‍, പൊന്നപ്പന്‍ അഞ്ചപ്ര, ബിന്‍സി ഷിനോജ്, സതി അജികുമാര്‍, ലിസി ജോണി, ഐബിമോള്‍ രാജന്‍, രത്‌നമ്മ സുരേന്ദ്രന്‍, ഷിബു പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?