കനകക്കുന്ന് ഓക്‌സിലിയം എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

കനകക്കുന്ന് ഓക്‌സിലിയം എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Jan 30, 2026 - 12:20
Jan 30, 2026 - 12:34
 0
കനകക്കുന്ന് ഓക്‌സിലിയം എല്‍പി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: 

കനകക്കുന്ന് ഓക്‌സിലിയം എല്‍പി സ്‌കൂള്‍ വാര്‍ഷികവും യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ സെറിമണിയും നടന്നു. സെന്റ് ജൂഡ് പള്ളി പാരിഷ് ഹാളില്‍ വികാരി ഫാ. ജെയിംസ് പാലയ്ക്കാമറ്റത്തില്‍ ഉദ്ഘാടനം ചെയ്തു. മുരിക്കാശേരി എസ്‌ഐ കെ ഡി മണിയന്‍ മുഖ്യപ്രഭാഷണം നടത്തി. പഠനരംഗത്തും കലാകായിക മത്സരങ്ങളിലും മികവു പുലര്‍ത്തിയ വിദ്യാര്‍ഥികളെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. മാനേജര്‍ സിസ്റ്റര്‍ ലിസി ജോസഫ് അധ്യക്ഷയായി. വാത്തിക്കുടി പഞ്ചായത്തംഗം ബിനി ടോമി, സ്റ്റാഫ് സെക്രട്ടറി പ്രീത വാമദേവന്‍, അധ്യാപകരായ മഞ്ജു അമല്‍, നീതു അലോഷ്യസ്, ആശ മോള്‍ കെ എസ്, കുഞ്ഞുമോള്‍ ജോസഫ്, വിദ്യാര്‍ഥി പ്രതിനിധികളായ റയാന്‍ നിതിന്‍, ലിയോണ ഷിന്റോ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow