തൊപ്പിപ്പാളയില്‍ പലചരക്ക് കടയ്ക്ക് തീപിടിച്ച് 5 ലക്ഷം രൂപയുടെ നാശനഷ്ടം
തൊപ്പിപ്പാളയില്‍ പലചരക്ക് കടയ്ക്ക് തീപിടിച്ച് 5 ലക്ഷം രൂപയുടെ നാശനഷ്ടം

ഇടുക്കി: കാഞ്ചിയാര്‍ തൊപ്പിപ്പാളയില്‍ പലചരക്ക് കടയ്ക്ക് തീപിടിച്ച് 5 ലക്ഷം രൂപയുടെ നാശനഷ്ടം. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് കാഞ്ചിയാര്‍ തൊപ്പിപ്പാള ടൗണില്‍ പ്രവര്‍ത്തിക്കുന്ന അച്ചൂസ് വെജിറ്റബിള്‍സ് എന്ന പലചരക്ക് കടയിലാണ് തീപിടുത്തം ഉണ്ടായത്. തങ്കച്ചന്‍ കുഴിപ്പള്ളിയുടെ എന്നയാളുടെ കടയാണ് കത്തി നശിച്ചത്. കടയില്‍ നിന്നും വലിയ രീതിയിലുള്ള പുക ഉയര്‍ന്നത് കണ്ടു റോഡിലൂടെ പോയ ആളുകളാണ് ഉടമയെ വിവരം അറിയിച്ചത്. തുടര്‍ന്ന് കട്ടപ്പന ഫയര്‍ഫോഴ്‌സ് എത്തിയ തീയണച്ചു. കട മുഴുവന്‍ കത്ത് നശിച്ചതായും 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട് എന്നും കടയുടമ തങ്കച്ചന്റെ മകനായ ആദര്‍ശ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തം ഉണ്ടാകാന്‍ കാരണം. അടുത്തുള്ള കടകളിലെ ജനലുകള്‍ക്കും മറ്റും ചെറിയ രീതിയില്‍ കേടുപാടുകള്‍ സംഭവിച്ചുണ്ട് . ഒരു മാസം മുമ്പാണ് രണ്ടു ലക്ഷത്തോളം രൂപ ചെലവിട്ടു കട നവീകരിച്ചത്.
.
What's Your Reaction?






