സുവര്‍ണഗിരി കൊലപാതകം: ഫൊറന്‍സിക് വിഭാഗം പരിശോധന ആരംഭിച്ചു
സുവര്‍ണഗിരി കൊലപാതകം: ഫൊറന്‍സിക് വിഭാഗം പരിശോധന ആരംഭിച്ചു

ഇടുക്കി:കട്ടപ്പനയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഫോറന്‍സിക് സംഘം കൊലപാതകം നടന്ന സ്ഥലത്ത് എത്തി തെളിവുകള്‍ ശേഖരിച്ചു. ഇടുക്കിയില്‍ നിന്നെത്തിയ സംഘമാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് സുവര്‍ണഗിരിയിലെ ഭാര്യ വീട്ടില്‍ എത്തിയ കക്കാട്ടുകട കളപുരക്കല്‍ സുബിന്‍ ഫ്രാന്‍സിസിനെ അയല്‍വാസി വെണ്‍മാന്ത്ര ബാബു കോടാലികൊണ്ട് റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ സുബിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൃത്യം ചെയ്ത ശേഷം വീടിനുള്ളില്‍ കയറിയിരുന്ന പ്രതിയെ വാതില്‍ തകര്‍ത്ത് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇതിനിടെ ഇയാള്‍ കട്ടപ്പന എസ്‌ഐ ഉദയകുമാറിനെയും ആക്രമിച്ചു.ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.
What's Your Reaction?






