സെക്കന്തരാബാദില്‍ കുടുങ്ങിയ സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ 91 അംഗം സംഘം നാട്ടിലേക്ക്: കൈകോര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ 

സെക്കന്തരാബാദില്‍ കുടുങ്ങിയ സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ 91 അംഗം സംഘം നാട്ടിലേക്ക്: കൈകോര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ 

Nov 4, 2026 - 16:57
 0
സെക്കന്തരാബാദില്‍ കുടുങ്ങിയ സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ 91 അംഗം സംഘം നാട്ടിലേക്ക്: കൈകോര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ 
This is the title of the web page

ഇടുക്കി: ചുഴലിക്കാറ്റില്‍ യാത്ര മുടങ്ങിയതോടെ ആശങ്കയിലായ 91 അംഗ വിദ്യാര്‍ഥി സംഘത്തിന് തുണയായി മുഖ്യമന്ത്രിയുടെ ഓഫീസ്. സെക്കന്തരാബാദില്‍ കുടുങ്ങിയ സേനാപതി മാര്‍ ബേസില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിലേക്ക് തിരിച്ചു. വ്യാഴാഴ്ച രാവിലെ ആലുവയിലെത്തും. കഴിഞ്ഞ 31നാണ് പഠനയാത്രയുടെ ഭാഗമായി സംഘം ട്രെയിനില്‍ സെക്കന്തരാബാദിലേക്ക് പുറപ്പെട്ടത്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് യാത്ര പൂര്‍ത്തിയാക്കിയ സംഘം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30നുള്ള ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയെന്ന വിവരം ലഭിച്ചത്. ഇതോടെ വിദ്യാര്‍ഥികളടക്കമുള്ള വലിയ സംഘം അന്യനാട്ടില്‍ കുടുങ്ങുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് അധ്യാപകര്‍ ഉടുമ്പന്‍ചോല എംഎല്‍എയുമായി ബന്ധപ്പെട്ടു. വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും സേനാപതി വേണു എംഎല്‍എയുടെയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സ് മുഖേന സംഘത്തിന്റെ തുടര്‍താമസത്തിനും മടക്കയാത്രയ്ക്കുമുള്ള അടിയന്തര ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. റെയില്‍വേ അധികൃതരുടെയും ഭാഗത്തുനിന്ന് മികച്ച സഹകരണം ലഭിച്ചതായി അധ്യാപകര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ സുരക്ഷയും മടക്കയാത്രയും സംബന്ധിച്ച് ആശങ്ക നിലനിന്ന സാഹചര്യത്തില്‍ സമയോചിതമായി ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസിനും നോര്‍ക്ക റൂട്ട്‌സിനും എംഎല്‍എയ്ക്കും റെയില്‍വേ അധികൃതര്‍ക്കും നന്ദി അറിയിക്കുകയാണ് അധ്യാപകര്‍.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow