കമ്പിളികണ്ടത്ത് നിര്‍മിക്കുന്ന ടര്‍ഫ് കോര്‍ട്ടിന്റെ ശിലാസ്ഥാപന കര്‍മം നടത്തി
കമ്പിളികണ്ടത്ത് നിര്‍മിക്കുന്ന ടര്‍ഫ് കോര്‍ട്ടിന്റെ ശിലാസ്ഥാപന കര്‍മം നടത്തി
ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ കമ്പിളികണ്ടത്ത് നിര്‍മിക്കുന്ന ടര്‍ഫ് കോര്‍ട്ടിന്റെ ശിലാസ്ഥാപന കര്‍മം റോയി കെ പൗലോസ് എംഎല്‍എ നിര്‍വഹിച്ചു. ഓപ്പറേഷന് തൂഫാന് പദ്ധതിയുടെ ഭാഗമായി യുവജനങ്ങളുടെ ശ്രദ്ധ കായിക വിനോദത്തിലേക്ക് തിരിച്ചുവിടുന്നതിനായി കൊന്നത്തടി പഞ്ചായത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നതിന്റെ ഭാഗമായാണ് ടര്‍ഫ് കോര്‍ട്ട് നിര്‍മിക്കുന്നത്. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. കായികരംഗത്ത് മികച്ചനേട്ടം കൈവരിച്ച പ്രതിഭകളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മോളി ജോയി, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മോഹനന് നായര്‍, ജില്ലാ പഞ്ചായത്തംഗം പി എ സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ജെ ബാബു, അമ്പിളി സലീലന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബാബു കളപ്പുര, പഞ്ചായത്തംഗങ്ങളായ ജോബി പേടിക്കാട്ടുകുന്നില്, മേഴ്സി ജോസ്, ബിജു വള്ളോംപുരയിടം, ജിതിന് സി കെ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?