മണ്ഡലകാലം: കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാത നവീകരിക്കണമെന്ന് ഡ്രൈവര്‍മാര്‍
മണ്ഡലകാലം: കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാത നവീകരിക്കണമെന്ന് ഡ്രൈവര്‍മാര്‍
ഇടുക്കി: മണ്ഡലകാലം അടുത്തെത്തിയിട്ടും കൊട്ടാരക്കര-ദിണ്ടിക്കല്‍ ദേശീയപാത നവീകരിക്കുന്നില്ലെന്ന് ടാക്‌സി ഡ്രൈവര്‍മാര്‍. കുമളി മുതല്‍ റോഡിന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് സമീപം ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ട് 3 മാസത്തിലേറെയായി. ഇതരസംസ്ഥാനത്തുനിന്നുള്ള ഭക്തര്‍ കൂടുതലായും എത്തുന്നത് ഈ റൂട്ടിലാണ്. ദേശീയപാത അതോറിറ്റി ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് തണല്‍ ടാക്‌സി ഡ്രൈവേഴ്സ് അസോസിയേഷന്‍ ദേശീയ കമ്മിറ്റിയംഗം പ്രതീഷ് പീറ്റര്‍, സംസ്ഥാന സെക്രട്ടറി മുരളീധരന്‍ പിള്ള, ട്രഷറര്‍ രാജേഷ് കൊടികുത്തി എന്നിവര്‍ ആവശ്യപ്പെട്ടു.
What's Your Reaction?