ആകാശത്ത് പെണ്‍കരുത്താകാന്‍ അടിമാലിക്കാരി അനഘ സോമന്‍
ആകാശത്ത് പെണ്‍കരുത്താകാന്‍ അടിമാലിക്കാരി അനഘ സോമന്‍

ഇടുക്കി: പൈലറ്റ് ആകണമെന്നാണ് അടിമാലി ചാറ്റുപാറ സ്വദേശി അനഘ സോമന്റെ(24) കുട്ടിക്കാലം മുതലുള്ള ആഗ്രഹം. ആ സ്വപ്‌നത്തിലേക്ക് ഇനി അല്‍പ്പദൂരം മാത്രം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് ടെസ്റ്റ് വിജയിച്ചതോടെ അവശേഷിക്കുന്നത് അവസാന കടമ്പയായ അമേരിക്കയിലെ പറക്കല്‍ പരിശീലനം മാത്രം. പ്ലസ്ടുവിന് ശേഷം ബിബിഎ ഏവിയേഷന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കോഴ്‌സ് വിജയകരമായി
പൂര്‍ത്തീകരിച്ചപ്പോഴും പൈലറ്റാകുകയെന്ന സ്വപ്‌നത്തില്‍നിന്ന് ഒട്ടും പിന്നോട്ടുപോയില്ല. പരിമിതികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് നേരിട്ടു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പൈലറ്റ് ടെസ്റ്റില്‍ മികച്ചവിജയം നേടി. ഇനിയുള്ളത് അവസാന കടമ്പയായ ഫ്ളൈയിംഗ് പരിശീലനം മാത്രം. ഇതിനായി അമേരിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് അനഘ. ഇവിടെ ഒന്നരവര്‍ഷമാണ് പരിശീലന കാലയളവ്. അമേരിക്കന്‍ ലൈസന്‍സ് നേടിയശേഷം ഇന്ത്യയില്‍ തിരിച്ചെത്തി ഇവിടെയും ലൈസന്‍സ് എടുത്ത് സേവനമനുഷ്ഠിക്കണമെന്നാണ് ആഗ്രഹം. ചാറ്റുപാറ ഒഴുകയില്‍ സോമന്‍- ശോഭ ദമ്പതികളുടെ മകളാണ്. മേഘയാണ് സഹോദരി.
What's Your Reaction?






