മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.05 അടിയിലെത്തി
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 135.05 അടിയിലെത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടി പിന്നിട്ടു. വെള്ളിയാഴ്ച രാവിലെ എട്ടോടെ 135.05 അടിയാണ് ജലനിരപ്പ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കുമെന്നു തമിഴ്‌നാട് വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് അസി. എന്‍ജിനീയര്‍ അറിയിച്ചിരുന്നു. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
What's Your Reaction?






