കൊന്നത്തടി പഞ്ചായത്തിലെ മുനിയറയില്‍ ഏലത്തോട്ടത്തില്‍ വീടിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

കൊന്നത്തടി പഞ്ചായത്തിലെ മുനിയറയില്‍ ഏലത്തോട്ടത്തില്‍ വീടിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

Jun 26, 2025 - 17:46
 0
കൊന്നത്തടി പഞ്ചായത്തിലെ മുനിയറയില്‍ ഏലത്തോട്ടത്തില്‍ വീടിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം
This is the title of the web page

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിലെ മുനിയറയില്‍ ഏലത്തോട്ടത്തില്‍ വീടിനു നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കറുത്തേടത്ത് ബിജുവിന്റെ ഏലത്തോട്ടത്തിലാണ് സംഭവം. വീടിന്റെ ജനല്‍, മോട്ടോര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്ക് കേടുപാട് സംഭവിച്ചു. ചൊവ്വാഴ്ച തോട്ടത്തിലെ പണികള്‍ക്ക് ശേഷം തിരികെ പോയ ബിജുവും ജോലിക്കാരും ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് വീട് തുറന്നു കിടക്കുന്ന നിലയില്‍ കണ്ടത്. അകത്ത് പരിശോധന നടത്തിയപ്പോള്‍ ഏലത്തിന് മരുന്നടിക്കുന്ന മോട്ടറിന്റെ ബെല്‍റ്റും, വാല്‍വും തകര്‍ത്തതായും പെട്രോള്‍ ടാങ്കിലേക്ക് ഉപ്പ് വാരി നിറച്ചതായും കണ്ടു. വീടിനുള്ളിലെ വൈദ്യുതി ബോര്‍ഡുകളും മെയിന്‍സ്വിച്ചും തകര്‍ത്ത നിലയിലാണ്. അന്‍പതിനായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കി അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow