ചക്കുപള്ളം ബഥനി ആശാഭവനില്‍ പാലിയേറ്റീവ് ദിനാചരണം നടത്തി
ചക്കുപള്ളം ബഥനി ആശാഭവനില്‍ പാലിയേറ്റീവ് ദിനാചരണം നടത്തി

ഇടുക്കി:പാലിയേറ്റീവ് ദിനത്തില്‍ ചക്കുപള്ളം ആറാംമൈല്‍ ബഥനി ആശാഭവനില്‍ ഒത്തുകൂടി ജീവകാരുണ്യ പ്രവര്‍ത്തകരും മാലാഖമാരും. ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്‍സല്‍ പുതുമന ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ മാസത്തിലെ രണ്ടാം ശനിയാഴ്ച വേള്‍ഡ് ഹോസ് പീസ് ഡേ ആയി ആചരിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായാണ് ബഥനി ആശാഭവനില്‍ പാലിയേറ്റീവ് ദിനാചരണം നടത്തിയത്. കേരളത്തിലെ പാലിയേറ്റീവ് കെയര്‍ വീടുകളിലെത്തി രോഗികളെ പരിചരിക്കുന്നു എന്നതാണെങ്കില്‍ വിദേശ രാജ്യങ്ങളില്‍ കെയര്‍ ഹോം,നഴ്‌സിങ് ഹോം പോലുള്ള സ്ഥാപനങ്ങളില്‍ ആളുകളെ കിടത്തി പരിചരിക്കുകയാണ് ചെയ്യുന്നത്. ബഥനി ആശാഭവനില്‍ കിടപ്പു രോഗികള്‍ ഉള്‍പ്പെടെ 13 അന്തേവാസികളാണുള്ളത്. ആരോഗ്യപ്രവര്‍ത്തകരും ജീവകാരുണ്യ പ്രവര്‍ത്തകരും ആശാഭവനില്‍ ഒത്തുകൂടി അന്തേവാസികളായ അമ്മമാരെ ഷാളുകള്‍ അണിയിച്ച് കേക്ക് മുറിച്ചാണ് പാലിയേറ്റീവ് ദിനാചരണം നടത്തിയത്. ചടങ്ങില്‍ ആശാഭവനിലെ സിസ്റ്റര്‍മാരെയും ആദരിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാത്യു പട്ടര്‍കാല, വാര്‍ഡംഗം വി ജെ രാജപ്പന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷൈനി റോയ്, ജീവകാരുണ്യ പ്രവര്‍ത്തകന്‍ സാബു കുറ്റിപാലക്കല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹണി ഏലിയാസ് എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡി മാത്തുകുട്ടി, സെക്കന്‍ണ്ടറി പാലിയേറ്റീവ് നേഴ്‌സ് ലിറ്റി ബാബു, പാലിയേറ്റിവ് നഴ്‌സ് ബിന്ദുമോഹനന്‍, നേഴ്‌സുമാരായ മാലിനി എം ആര്‍, സോണിയ ബാബു, ജോയ്സ് ജോയ്, ആശ വര്‍ക്കര്‍ ജയ ചെല്ലപ്പന്‍, ആശ ഭവനിലെ സിസ്റ്റര്‍മാരായ ആല്‍ഫി, സൗരഭ്യ, ജെറോസ്, ഷാന്റി ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






