മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ: 2 വീടുകളില്‍ മാലിന്യം തിരികെ എത്തിച്ചു
മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ: 2 വീടുകളില്‍ മാലിന്യം തിരികെ എത്തിച്ചു

ഇടുക്കി: കട്ടപ്പന നഗരസഭാ പരിധിയില്‍ മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. 2 ദിവസത്തെ പരിശോധനയില്‍ മാലിന്യം തള്ളിയ 2 വീടുകളില്‍ ഇവ തിരികെ എത്തിക്കുകയും ഒരു വീട്ടില്‍ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. ഈ നടപടി കര്‍ശനമാക്കാനും തുടരുവാനുമാണ് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ തീരുമാനം. പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങളില്‍ നിന്നും വിവിധ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ആളുകളെ കണ്ടെത്തും. തുടര്‍ന്ന് ഇവരുടെ വീടുകളില്‍ തന്നെ തിരികെ എത്തിക്കുകയും പിഴ ചുമത്തുകയും ചെയ്യും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ചാക്ക് കെട്ടുകളിലാക്കി കല്ലുകുന്ന് റോഡില്‍ തള്ളിയ ഇരുപതേക്കര്‍ സ്വദേശിക്കെതിരെ നടപടി സ്വീകരിച്ചു. കൂടാതെ കട്ടപ്പന ആറിലേയ്ക്ക് വീട് നിര്‍മാണവുമായി ബന്ധപ്പെട്ട മാലിന്യങ്ങള്‍ തള്ളിയ പള്ളിക്കവല സ്വദേശിയുടെ വീട്ടില്‍ നോട്ടിസ് ഒട്ടിച്ചു. ഇത്തരം നടപടികളിലൂടെ നഗരത്തിനുള്ളിലെ മാലിന്യം തള്ളല്‍ ഒരു പരിധിവരെ കുറയ്ക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
What's Your Reaction?






