അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ ജില്ലാ നേതൃത്വ ക്ലാസ് നടത്തി
അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ ജില്ലാ നേതൃത്വ ക്ലാസ് നടത്തി

ഇടുക്കി: അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭ ജില്ലാ നേതൃത്വ ക്ലാസ് കട്ടപ്പനയില്‍ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ സജീവ് ഉദ്ഘാടനം ചെയ്തു. ദളിത് സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും 26ന് പത്തനംതിട്ടയില്‍ നടക്കുന്ന ചേരമര്‍ സംഗമത്തിലും സഭയുടെ 100-ാം വാര്‍ഷികത്തിലും ജില്ലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ശാഖാ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഖില കേരള ചേരമര്‍ ഹിന്ദുമഹാസഭയ്ക്ക് അര്‍ഹമായ അംഗീകാരം കിട്ടിയില്ലെങ്കില്‍ സഭയ്ക്ക് അനുയോജ്യമായ നടപടി സ്വീകരിക്കാമെന്നും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് രാജീവ് രാജു, ജില്ലാ സെക്രട്ടറി വി എസ് ശശി, സംസ്ഥാന ജനറല്‍ സെക്രട്ടറി എ കെ സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് കെ കെ കുഞ്ഞുമോന്‍ ട്രഷറര്‍ സുഭാഷ,് വനിതാ സംഘം ട്രഷറര്‍ തങ്കമ്മ രാജു, വനിതാ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






