വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി വിദ്യാർഥിനി മരിച്ച സംഭവം: സ്കൂളിന് വീഴ്ച സംഭവിച്ചു: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി വിദ്യാർഥിനി മരിച്ച സംഭവം: സ്കൂളിന് വീഴ്ച സംഭവിച്ചു: സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ ബസ് കയറി 4 വയസുകാരി മരിച്ച സംഭവത്തില്‍ സ്വമേധയ കേസ് എടുത്ത് ബാലാവകാശ കമ്മിഷന്‍. അപകടം യാദൃശ്ചികമല്ലെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ചയുണ്ടായിട്ടുണ്ടെന്നുമാണ് ബാലാവകാശ കമ്മിഷന്റെ കണ്ടെത്തല്‍. സ്‌കൂള്‍ ബസ് കോമ്പൗണ്ടിനുള്ളില്‍ കയറിയാല്‍ പുറത്തിറങ്ങുന്ന കുട്ടികള്‍ എല്ലാം ക്ലാസ് റൂമില്‍ കയറിയതിനുശേഷം മാത്രമേ ബസ് പുറത്തേക്ക് കൊണ്ടുപോകാവൂ എന്നാണ് നിയമം. ഇത് ഉറപ്പുവരുത്തേണ്ടത് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഉത്തരവാദിത്തമാണ്. ഗിരിജ്യോതി സ്‌കൂളില്‍ ഇതൊന്നും ഉറപ്പാക്കിയിരുന്നില്ല. സിസിടിവി പ്രവര്‍ത്തനരഹിതമായത് എങ്ങനെയെന്ന് പൊലീസ് പരിശോധിക്കും. ബാലാവകാശ കമ്മിഷന്‍ മെമ്പര്‍ കെ കെ ഷാജുവിന്റെ നേതൃത്വത്തില്‍ വാഴത്തോപ്പ് ഗിരിജ്യോതി സ്‌കൂളിലും അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു വയസുകാരി ഇനേയയെയും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള കൂടുതല്‍ നിര്‍ദേശങ്ങള്‍ കമ്മിഷന്‍ വ്യക്തമാക്കി.
What's Your Reaction?

