പീരുമേട് പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
പീരുമേട് പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഇടുക്കി: പീരുമേട് പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 16 വാര്‍ഡുകളാണുള്ളത്. നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട പീരുമേട് പഞ്ചായത്തില്‍ ഇത്തവണയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുന്നതിനായി കരുത്തരായ സ്ഥാനാര്‍ഥികളെയാണ് രംഗത്തിറക്കിയത്. വേദം, പീറ്റര്‍ രൂപന്‍, വടിവേല്‍ രാജന്‍, നാഗാദേവി തേപ്പക്കുളം, കരുണാനിധി ലഡ്രം, ആനിത റാണികോവില്‍, വിജി കരടിക്കുഴി, രാജപ്പന്‍ പട്ടുമുടി, ശാന്തി പട്ടുമല, ഭാഗ്യദാസ് പാമ്പനാര്‍, മാത്യു കല്ലാര്‍, സ്മിതമോള്‍ മേലഴുത, ആതിര എ ഷിബു, ആര്‍ ദിനേശന്‍, ഷീബാ രാജേഷ്, വനിതാ മൂവീസ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
What's Your Reaction?

