കാമാക്ഷി പഞ്ചായത്ത് വയോജന ദിനാചരണം: 100 വയസുകാരെ വീട്ടിലെത്തി ആദരിച്ചു
കാമാക്ഷി പഞ്ചായത്ത് വയോജന ദിനാചരണം: 100 വയസുകാരെ വീട്ടിലെത്തി ആദരിച്ചു

ഇടുക്കി: കാമാക്ഷി പഞ്ചായത്തിന്റെ വയോജന ദിനാചരണത്തിന്റെ ഭാഗമായി 100 വയസ് പൂര്‍ത്തിയായവരെ വീട്ടിലെത്തി ആദരിച്ചു. 101 വയസുകാരി കാമാക്ഷി കാപ്പിയില്‍ മറിയാമ്മ, പാറക്കടവ് പുലിയുറുമ്പില്‍ ലക്ഷ്മിക്കുട്ടിയമ്മ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസിന്റെ നേതൃത്വത്തില്‍ വീടുകളിലെത്തി ആദരിച്ചു. വയോജനങ്ങള്‍ക്കായി വിനോദയാത്രയും സംഘടിപ്പിച്ചിരുന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സോണി ചൊള്ളാമഠം, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചിഞ്ചുമോള്‍ ബിനോയി, പഞ്ചായത്തംഗം ഷെര്‍ലി ജോസഫ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ മറിയാമ്മ ഡി, സിഡിഎസ് ചെയര്‍പേഴ്സണ്‍ ലിസി മാത്യു, സെലിന്‍ വാണിശേരി, ശാന്തമ്മ പി എന്‍, ബബിത കെ ബി, സരിത കെ പി, അനുമോള്‍ എം ബി, ഷിജിമോള്‍ സി ടി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






