ഉടുമ്പന്‍ചോലയില്‍ യുവാവിനെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതിയായ ബന്ധു പിടിയില്‍
ഉടുമ്പന്‍ചോലയില്‍ യുവാവിനെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം: പ്രതിയായ ബന്ധു പിടിയില്‍

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. മരിച്ച സോള്‍രാജിന്റെ ബന്ധു കാരിത്തോട് കൈലാസനാട് മുണ്ടകത്തറപ്പേല്‍ പി നാഗരാജ് 33) ആണ് കൊല നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ച് തെളിവെടുത്തു. തിങ്കളാഴ്ചയാണ് ഉടുമ്പന്‍ചോല കാരിത്തോട് സ്വദേശി സോള്‍രാജി(30)നെ വീടിനുള്ളില്‍ കിടക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിടന്നുറങ്ങുന്നതിനിടെ സോള്‍രാജിനെ നാഗരാജ് കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സോള്‍രാജ് ഒറ്റക്കാണ് താമസിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്‍, എസ്എച്ച്ഒമാരായ അനൂപ്‌മോന്‍, ജെര്‍ലിന്‍ വി സ്‌കറിയ, ടി സി മുരുകന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം.
What's Your Reaction?






