ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായികനിധി രൂപീകരണം: ആദ്യഗഡു ഏറ്റുവാങ്ങി
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായികനിധി രൂപീകരണം: ആദ്യഗഡു ഏറ്റുവാങ്ങി
ഇടുക്കി: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കായികനിധി രൂപീകരണത്തിന്റെ ഭാഗമായി ഏദന്‍സ് ഒളിമ്പിക്‌സ്, അര്‍ജുന അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ കെ എം ബിനുവില്‍ നിന്ന് ജില്ലാ കലക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഐഎഎസ് ആദ്യഗഡു ഏറ്റുവാങ്ങി. ഒളിമ്പ്യന്‍ കെ എം ബിനുവും പത്മശ്രീ അര്‍ജുന അവാര്‍ഡ് ജേതാവ് സഹോദരി ഒളിമ്പ്യന്‍ കെ എം ബീനാമോളും ചേര്‍ന്നാണ് 60,000 രൂപയുടെ ആദ്യഗഡു 20,000 രൂപയുടെ ചെക്ക് കൈമാറിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കായികശേഷിയുള്ള യുവാക്കളെ സഹായിക്കുന്നതിനാണ് കായിക നിധി രൂപീകരിക്കുന്നത്. കേരളത്തില്‍ ആദ്യമായി കായികനിധി രൂപീകരിക്കുന്നതിന് അനുമതി ലഭിച്ചിരിക്കുന്നത് ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാണ്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സെക്രട്ടറി ഷാജിമോന്‍ പി എ, എക്്‌സിക്യൂട്ടീവംഗം അനസ് ഇബ്രാഹിം, ടി എം ജോണ്‍, ഡിറ്റാജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?