വനിതാ ശിശുവികസന വകുപ്പിന്റെ പോഷന്‍ പക്വടാ 2025 സമാപിച്ചു
വനിതാ ശിശുവികസന വകുപ്പിന്റെ പോഷന്‍ പക്വടാ 2025 സമാപിച്ചു

ഇടുക്കി: വനിതാ ശിശുവികസന വകുപ്പിന്റെ പോഷന്‍ പക്വടാ 2025ന്റെ സമാപന സമ്മേളനം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ വണ്ടിപ്പെരിയാര്‍, കുമളി പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടത്തി. വിഭവങ്ങളും അതിന്റെ ഗുണങ്ങളും പാചക രീതിയും പ്രദര്‍ശിപ്പിച്ചു. അഴുത ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍ സെല്‍വത്തായി അധ്യക്ഷയായി. വനിതാ ശിശുവികസന പദ്ധതി ഓഫീസര്‍ മിനിമോള്‍ എംഎസ്, വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി പ്രതിഭ, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, വണ്ടിപ്പെരിയാര്‍ ഗവ. യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എസ് ടി രാജ് എന്നിവര്‍ സംസാരിച്ചു. ഗവ. സിദ്ധ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ നിത്യ മരിയ മാര്‍ട്ടിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബോബി എന്നിവര്‍ പോഹകാഹാരത്തിന്റെ പ്രാധാന്യം, ചെറുധാന്യങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പ്രോഗ്രാമില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






