കെസിഎസ്പിഎ ഇടുക്കി താലൂക്ക് സമ്മേളനം കട്ടപ്പനയില്‍ നടത്തി
കെസിഎസ്പിഎ ഇടുക്കി താലൂക്ക് സമ്മേളനം കട്ടപ്പനയില്‍ നടത്തി

ഇടുക്കി: കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഇടുക്കി താലൂക്ക് വാര്‍ഷിക സമ്മേളനം കട്ടപ്പനയില്‍ നടന്നു. ഡിസിസി അംഗം ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജുകുട്ടി ജോസ് അധ്യക്ഷനായിരുന്നു. ഇടുക്കി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് അഡ്വ. മനോജ് എം. തോമസ് മുഖ്യപ്രഭാഷണം നടത്തി. റിട്ടയര്‍മെന്റ് ജീവിതം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തില്‍ റിട്ട. പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി കുത്തനാപ്പള്ളില്‍ ക്ലാസ് നയിച്ചു. സെക്രട്ടറി ടി ബി ശശി റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു.വി എ തോമസ്, ശ്രീകാന്ത് എ പി., മനോജ് ടി എസ്, ജോജി മോന്‍ ചാക്കോ, വി എ തോമസ്, പി എന്‍ സുകു , ടി വി പൗലോസ്, കെ വി ജോസ്, തോമസ് ജോസഫ്, ചിന്നമ്മ ഇ എം, എ ജെ രവീന്ദ്രന്‍, എ ജെ കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കമ്മിറ്റി അംഗങ്ങളേയും ഭാരവാഹികളേയും തെരഞ്ഞെടുത്തു.
What's Your Reaction?






