ശാസ്ത്രത്തിലെ പുതിയ നേട്ടങ്ങള്‍: തങ്കമണി സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു
ശാസ്ത്രത്തിലെ പുതിയ നേട്ടങ്ങള്‍: തങ്കമണി സ്‌കൂളില്‍ സംവാദം സംഘടിപ്പിച്ചു

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രത്തിലെ പുതിയ നേട്ടങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിച്ചു. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞയുമായ അഞ്ചുമോള്‍ കെ എസ് ബഹിരാകാശത്തിലെ അനന്തസാധ്യതകള്‍ വിശദീകരിക്കുകയും വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. പുതിയ അറിവുകള്‍ കണ്ടെത്തണമെന്നും ഉയര്‍ന്ന ചിന്താഗതിയും ജീവിതത്തിന് ഒരു ലക്ഷ്യവും ഉണ്ടായിരിക്കണമെന്നും അഞ്ചുമോള്‍ വിദ്യാര്‍ത്ഥികളെ ഓര്‍മപ്പെടുത്തി.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 22 വിദ്യാര്‍ത്ഥികളാണ് സംവാദത്തില്‍ പങ്കെടുത്തത്. പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, പിടിഎ പ്രസിഡന്റ് ജോയി കാട്ടുപാലം, അധ്യാപകരായ ടോം കുര്യന്‍, ലൈസാമ്മ കെ എ, ഷൈനി മോള്‍ ടി ഡി, ജിഷ്‌മോന്‍ ജോണ്‍, ജോബിന്‍ കളത്തിക്കാട്ടില്‍, ഷീന വര്‍ഗീസ്, ലീന സെബാസ്റ്റ്യന്‍, സിജി ജെയിംസ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
What's Your Reaction?






