ആനച്ചാല്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ലാത്വിയയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി
ആനച്ചാല്‍ സ്വദേശിയായ വിദ്യാര്‍ഥിയെ ലാത്വിയയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി

ഇടുക്കി: ആനച്ചാല്‍ സ്വദേശിയായ വിദ്യാര്‍ഥിയെ യുറോപ്പിലെ ലാത്വിയിലെ തടാകത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. ആനച്ചാല്‍ അറക്കല്‍ ഷിന്റോ - റീന ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ ഷിന്റോ (19) യാണ് കാണാതായത്. വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം തടാകത്തില്‍ കുളിക്കുന്നതിനിടെ ആല്‍ബിന്‍ മുങ്ങി പോവുകയായിരുവെന്ന് ഒപ്പം ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. കൂടെയുള്ളവര്‍ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനുശേഷം വിദ്യാര്‍ഥികള്‍ കോളേജ് അധികൃതരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെത്തി പരിശോധന നടത്തിയെങ്കിലും ആല്‍ബിനെ കണ്ടെത്താനായില്ല. ആല്‍ബിനായുള്ള തിരച്ചില്‍ ഊര്‍ജ്ജതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. കായിക താരമായിരുന്ന ആല്‍ബിന്‍ എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. പിതാവ് ഷിന്റോ ആനച്ചാലില്‍ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന എല്ലക്കല്‍ എല്‍പി സ്‌കൂളിലെ ടീച്ചറും. ഒരു സഹോദരിയാണ് ആല്‍ബിനുള്ളത്.
What's Your Reaction?






