3 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്
3 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്

ഇടുക്കി: നിര്‍മാണം ആരംഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയാകാതെ പെരുമ്പന്‍കുത്ത് ആറാംമൈല്‍ അമ്പതാംമൈല്‍ റോഡ്. മാങ്കുളം പഞ്ചായത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ ഈ റോഡ് 2018ലെ പ്രളയത്തിലാണ് തകര്‍ന്നത്. പഞ്ചായത്തിലെ 2, 3, 4 വാര്‍ഡുകളിലായുള്ള 1500 ലേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡിന്റെ 4.2 കിലോമീറ്റര്‍ ദൂരമാണ് തകര്‍ന്നത്. 2019ലെ ശക്തമായ മഴക്കാലത്ത് റോഡ് പൂര്‍ണമായി തകര്‍ന്നു. റീ ബില്‍ഡ് കേരളയില്‍ തുക അനുവദിക്കുകയും 2022 മാര്‍ച്ച് 26ന് നിര്‍മാണോദ്ഘാടനം നടത്തുകയും ചെയ്തു. 270 ദിവസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ 3 വര്‍ഷം പിന്നിട്ടിട്ടും ടാറിങ് ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കരാറുകാരന് കഴിഞ്ഞില്ല. മണ്‍ജോലികള്‍ നടത്തുകയും മെറ്റല്‍ വിരിക്കുകയും ചില കലുങ്കുകളുടെ നിര്‍മാണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ടാറിങ് നടത്താത്തതിനാല്‍ റോഡില്‍ ഉറപ്പിച്ച മെറ്റലുകള്‍ ഇളകി. ഇതോടെ പ്രദേശത്തേക്കുള്ള യാത്ര ദുഷ്‌ക്കരമായി. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറിക്കഴിഞ്ഞു. പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്‌കൂളായ ചിക്കണംകുടി സ്‌കൂളിലേക്കുള്ള ഏക റോഡുകൂടിയാണിത്. 6 ആദിവാസി മേഖലകളിലെ കുടുംബങ്ങളും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മാണ ജോലികള്‍ പൂര്‍ത്തീകരിക്കാത്തതില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധവും ശക്തമാണ്.
What's Your Reaction?






