കീരിത്തോട് ശിവപാര്‍വതി ക്ഷേത്രത്തില്‍ ധനു തിരുവാതിര ഉത്സവം ആഘോഷിച്ചു
കീരിത്തോട് ശിവപാര്‍വതി ക്ഷേത്രത്തില്‍ ധനു തിരുവാതിര ഉത്സവം ആഘോഷിച്ചു

ഇടുക്കി: കീരിത്തോട് ശിവപാര്‍വതി ക്ഷേത്രത്തില്‍ ധനു തിരുവാതിര മഹോത്സവം സമാപിച്ചു. കീരിത്തോട് ദേവി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച താലപ്പൊലി ഘോഷയാത്ര ടൗണ്‍ചുറ്റി ക്ഷേത്രത്തില്‍ സമാപിച്ചു. തുടര്‍ന്ന നടന്ന അത്താഴപൂജ, പുഷ്പാഭിഷേക ചടങ്ങുകള്‍ക്ക് മേല്‍ശാന്തി സനീഷ് മുരളീധരന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. പ്രസിഡന്റ് സന്തോഷ് കടമാനത്ത് സന്ദേശം നല്‍കി. സെക്രട്ടറി നിഖില്‍ പുഷ്പരാജ്, പ്രവീണ പ്രമോദ്, രമ്യ അനീഷ്, ജയേഷ് അരിപ്പാറ, സുനീഷ് വാഴമേല്‍പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ഇടുക്കി ഇന്‍ ഡോട്ട് ഓര്‍ക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു.
What's Your Reaction?






