കൊപ്ര വില വര്‍ധന :മില്ലുടമകള്‍ പ്രതിസന്ധിയില്‍

കൊപ്ര വില വര്‍ധന :മില്ലുടമകള്‍ പ്രതിസന്ധിയില്‍

Sep 26, 2024 - 22:11
 0
കൊപ്ര വില വര്‍ധന :മില്ലുടമകള്‍ പ്രതിസന്ധിയില്‍
This is the title of the web page

ഇടുക്കി: കൊപ്ര വില വര്‍ധിച്ചതോടെ മില്ലുടമകള്‍ പ്രതിസന്ധിയില്‍. ഓണത്തിന് മുമ്പുവരെ 112 രൂപയായിരുന്നു ഒരുകിലോ കൊപ്രയ്ക്ക് വില. ഇത് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍കൊണ്ട് 18 രൂപ വര്‍ധിച്ച് 130 രൂപയിലെത്തി. ഇതോടെ വെളിച്ചെണ്ണ തയ്യാറാക്കി വില്‍പ്പന നടത്തുന്ന മില്ലുടമകള്‍ പ്രതിസന്ധിയിലായി. നിലവില്‍ കിലോയ്ക്ക് 235 രൂപയ്ക്കാണ് മില്ലുടമകള്‍ വെളിച്ചെണ്ണ വില്‍പ്പന നടത്തുന്നത്. കൊപ്ര വില നിലവിലുള്ളപോലെ തുടരുകയോ വില വര്‍ധിക്കുകയോ ചെയ്താല്‍ വെളിച്ചെണ്ണയുടെ വില വര്‍ധിപ്പിക്കേണ്ടി വരും. ഇത് വില്‍പ്പനയെ ബാധിക്കുമെന്നും മില്ലുടമകള്‍ പറയുന്നു. ഒരു കിലോ കൊപ്രയില്‍ നിന്നും ശരാശരി 600 ഗ്രാം വെളിച്ചെണ്ണയാണ് ലഭിക്കുന്നത്. കൊപ്ര ആട്ടുന്ന ചിലവുള്‍പ്പെടെ പരിഗണിച്ചാല്‍ ഇത് ലാഭകരമല്ലെന്നാണ് മില്ലുടമകള്‍ പറയുന്നത്.

നാളികേര ഉത്പാദനം കൂടുതല്‍ ഉള്ള ജില്ലകളില്‍ നിന്നുമാണ് ഹൈറേഞ്ച് മേഖലയിലെ മില്ലുകളിലേക്ക് കൊപ്രയെത്തുന്നത്. കുറഞ്ഞ വിലയില്‍ പായ്ക്കറ്റ് വെളിച്ചെണ്ണ ലഭിക്കുന്നതും ആട്ടിയ വെളിച്ചെണ്ണ വില്‍പ്പനക്ക് വെല്ലുവിളിയാകുന്നതായി മില്ലുടമകള്‍ പറയുന്നു. കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കുന്ന കാര്യം കൂടുതല്‍ കര്‍ശനമാക്കണമെന്നും മായം കലര്‍ന്നിട്ടുള്ള വെളിച്ചെണ്ണ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow