ഉപ്പുതറ ആശുപത്രിപടിയില്‍ അപകടഭീഷണിയുയര്‍ത്തി വന്‍മരം
ഉപ്പുതറ ആശുപത്രിപടിയില്‍ അപകടഭീഷണിയുയര്‍ത്തി വന്‍മരം

ഇടുക്കി: ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം വന്‍മരം അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. കാലപ്പഴക്കത്താല്‍ ദ്രവിച്ചുനില്‍ക്കുന്ന പ്ലാവ് വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാണ്. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരത്തിന്റെ ചില്ലകള്‍ 11 കെവി, 33 കെവി ലൈനുകളില്‍ തട്ടുന്നത് ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. മരത്തിന്റെ സമീപത്തായി ട്രാന്‍സ്‌ഫോമറും സ്ഥിതിചെയ്യുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്ത് നിരവധി ചില്ലകള്‍ വൈദ്യുതി ലൈനിന് മുകളിലും, വഴിയിലുമായി ഒടിഞ്ഞുവീണിരുന്നു. അടിയന്തരമായി അധികൃതര്‍ ഇടപെട്ട് മരം വെട്ടി നീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






