മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ പിണറായിയും സ്റ്റാലിനും ശ്രമിക്കുന്നില്ല: രാജീവ് ചന്ദ്രശേഖര്‍

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ പിണറായിയും സ്റ്റാലിനും ശ്രമിക്കുന്നില്ല: രാജീവ് ചന്ദ്രശേഖര്‍

May 24, 2025 - 13:34
May 24, 2025 - 15:37
 0
മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കാന്‍ പിണറായിയും സ്റ്റാലിനും ശ്രമിക്കുന്നില്ല: രാജീവ് ചന്ദ്രശേഖര്‍
This is the title of the web page

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയം പരിഹരിക്കാന്‍ പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ശ്രമിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഇന്ത്യാമുന്നണിയുടെ ഭാഗമായ രാഹുല്‍ ഗാന്ധിയും പിണറായി വിജയനും സ്റ്റാലിനും ഒരുമിച്ചിരുന്ന് ചായയും പരിപ്പുവടയും കഴിച്ച് പിരിയുകയാണ് ചെയ്യുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇവര്‍ ജനത്തെ കബളിപ്പിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കട്ടപ്പനയില്‍ പറഞ്ഞു. ബി ജെ പി ഇടുക്കി സൗത്ത് വികസിത കേരളം കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ ഉദ്ഘാടനം ചെയ്യുകയയാിരുന്നു അദ്ദേഹം. വികസിത കേരളം എന്നാല്‍ മൂന്നര കോടിയോളം മലയാളികളുടെ വികസനമാണ്. 2004 മുതല്‍ 2014 വരെ 10 വര്‍ഷം കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചു. അന്ന് കേരളത്തില്‍ നിന്ന് എട്ട് മന്ത്രിമാരുണ്ടായിട്ടും എന്തു ഗുണമാണുണ്ടായത്. കഴിഞ്ഞ ഒമ്പതു വര്‍ഷമായി കേരളം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് ഇന്ന് കടം വാങ്ങാതെ മുമ്പോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ജനങ്ങള്‍ക്കായി ഒരു പദ്ധതിയും നടപ്പിലാക്കാതെ കേന്ദ്രം നടപ്പിലാക്കിയ പദ്ധതികള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി  വര്‍ഗീസ് അധ്യക്ഷനായി. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അംഗത്വം നല്‍കി. വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പറഞ്ഞു. 
കൂടാതെ വിവിധ രാഷ്ട്രീയ കക്ഷി സംഘടനകളില്‍ നിന്നുമുള്ളവരും ബിജെപിയില്‍ ചേര്‍ന്നു.
പാര്‍ട്ടിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow