വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ ചുമതലയേറ്റു  

വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ ചുമതലയേറ്റു

Jul 7, 2026 - 16:52
Jul 7, 2026 - 17:12
 0
വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികള്‍ ചുമതലയേറ്റു  
This is the title of the web page

ഇടുക്കി: വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍ ചുമതലയേറ്റു
   ളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിപ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങും ലൈബ്രറിയിലെ പുസ്തശേഖരവും കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനംചെയ്തു. നേതൃത്വം എന്നത് അധികാരമല്ല, മറിച്ച് സേവനത്തിന്റേയും ഉത്തരവാദിത്വത്തിന്റെയും പ്രതീകമാണെന്നും വിദ്യാര്‍ഥികള്‍ മാതൃകാപരമായ നേതൃത്വം കാഴ്ചവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹെഡ് ബോയ്-നവനീത് സിബി, ഹെഡ് ഗേള്‍-അക്ഷര എസ്, ജനറല്‍ ക്യാപ്റ്റന്‍മാരായ ശ്രീഹരി കെ സ്, സയോണ മരിയ, ഹൗസ് ലീഡര്‍മാരായ ക്ലാസ് ലീഡര്‍മാര്‍ എന്നിവര്‍ക്ക്  സത്യപ്രതിജ്ഞയും ചൊല്ലിക്കൊടുത്ത് ചുമതലയേറ്റു. മാനേജര്‍ ഫാ. ബിനോയി പാലക്കുഴിയില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ഫാ. ബിഖില്‍ അരഞ്ഞാണിയില്‍ സിഎംഐ, ബര്‍സാര്‍. ഫാ. സിജോ തേക്കുംകാട്ടില്‍ സിഎംഐ, പിടിഎ പ്രസിഡന്റ് ഡോ. സിബി ജോര്‍ജ്ജ്, എംപിടിഎ പ്രസിഡന്റ് അമ്പിളി സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow