കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യമില്ല
കമ്പിളികണ്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യമില്ല
ഇടുക്കി: കൊന്നത്തടി കമ്പിളികണ്ടത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരാതി. ഐപി വാര്‍ഡിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും കിടത്തിച്ചികിത്സ ആരംഭിച്ചിട്ടില്ല. ചിന്നാര്‍, കമ്പിളികണ്ടം, പാറത്തോട്, പണിക്കന്‍കുടി, മുള്ളിരിക്കുടി, മുക്കുടം, മുതിരപ്പുഴ ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളിലെ മുഴുവന്‍ ജനങ്ങളുടെയും ഏക ആശ്രയമാണിത്. കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് രോഗികളാണ് ദിവസേന ഇവിടെയെത്തുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലാത്തതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കുപോലും യഥാസമയം ചികിത്സ ലഭിക്കുന്നില്ല. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ ആശൂപത്രിയുടെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പൊതുപ്രവര്‍ത്തകന്‍ അഡ്വ. പ്രതീഷ് പ്രഭ പറഞ്ഞു. ആവശ്യത്തിന് മരുന്നുകളില്ലാത്തതും പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി കിടത്തിച്ചികിത്സ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?