കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് പ്രതിഷേധം: കട്ടപ്പന നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമെന്ന് ആക്ഷേപം 

കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് പ്രതിഷേധം: കട്ടപ്പന നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമെന്ന് ആക്ഷേപം 

Nov 21, 2026 - 13:59
 0
കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ് പ്രതിഷേധം: കട്ടപ്പന നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമെന്ന് ആക്ഷേപം 
This is the title of the web page

ഇടുക്കി: നഗരസഭയുടെ അന്തിമ പദ്ധതി രേഖ കൗണ്‍സിലര്‍മാര്‍ക്ക് നല്‍കാത്തതില്‍ എല്‍ഡിഎഫ് പ്രതിഷേധം. ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിക്കാതെയും കൗണ്‍സിലിന്റെ അംഗീകാരമില്ലാത്തതുമായ പദ്ധതികള്‍ ഉള്‍പ്പെടുത്തി ഡിപിസിക്ക് വിട്ട നടപടിയില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിയോജനം രേഖപ്പെടുത്തി. എസ്റ്റിമേറ്റ് തയാറാകാത്തതും ടെന്‍ഡര്‍ ചെയ്യാത്തതുമായ പദ്ധതികള്‍ നടപ്പാക്കിയതായും ഇവര്‍ ആരോപിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനങ്ങളോ മിനിട്സിന്റെയോ പകര്‍പ്പുകള്‍ ലഭ്യമാക്കാത്ത ഉദ്യോഗസ്ഥരുടെ നടപടിയും ചോദ്യംചെയ്തു. കഴിഞ്ഞ മാസത്തെ കൗണ്‍സിലിന്റെ പകര്‍പ്പ് കെ സ്മാര്‍ട്ടില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തത് ജീവനക്കാരുടെ വീഴ്ചയാണെന്നും കുറ്റപ്പെടുത്തി. നഗരസഭയില്‍ ഉദ്യോഗസ്ഥ ഭരണമാണെന്നും ജീവനക്കാരില്‍ ചിലര്‍ തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്‍ഡിഎഫ് ആരോപിച്ചു. ഒക്ടോബറില്‍ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലേക്ക് നടത്തിയ പഠനയാത്രയില്‍നിന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗങ്ങളെ ഒഴിവാക്കിയ ആരോഗ്യവിഭാഗത്തിന്റെ നടപടിയും പ്രതിഷേധത്തിനിടയാക്കി. വീഴ്ച ചൂണ്ടിക്കാട്ടിയ എല്‍ഡിഎഫിനെ ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനും അനുകൂലിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താക്കീത് നല്‍കി. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് നഗരസഭയുടെ തനതുവരുമാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പഠിച്ചശേഷം പിന്നീട് തീരുമാനമെടുക്കും. താല്‍കാലിക ജീവനക്കാര്‍ കാലാവധിക്കുശേഷവും ജോലിയില്‍ തുടര്‍ന്ന കാര്യവും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow