ഇടുക്കിയില്‍ യോഗാ ദിനാചരണം നടത്തി
ഇടുക്കിയില്‍ യോഗാ ദിനാചരണം നടത്തി
ഇടുക്കി: ആയുഷ് വകുപ്പും നാഷണല്‍ ആയുഷ് മിഷന്‍ കേരളയും ചേര്‍ന്ന് ഇടുക്കി നിയോജക മണ്ഡലതല യോഗാദിനാചരണം സംഘടിപ്പിച്ചു. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.'ആരോഗ്യകരമായ വാര്‍ധക്യത്തിന് യോഗ' എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ഇത്തവണത്തെ ദിനാചരണം. പ്രായഭേദമന്യേ ഏവര്‍ക്കും ശാരീരികവും മാനസികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കാനും ഉന്മേഷവും ആത്മവിശ്വാസവും വളര്‍ത്താനും യോഗ അത്യന്താപേക്ഷിതമാണെന്ന സന്ദേശമാണ് ഈ ദിനാചരണം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈനി റെജി അധ്യക്ഷനായി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് അറയ്ക്കപറമ്പില്‍, ജില്ലാ പഞ്ചായത്തംഗം പി എ സജി, എഡിഎം മിനി കെ ജോണ്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സലീം പി. ആര്‍., ജില്ലാ ആയുര്‍വേദ ആശുപത്രി (അനെക്‌സ്) പാറേമാവ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിമോഹന്‍ സി എം എന്നിവര്‍ സംസാരിച്ചു.
What's Your Reaction?