കട്ടപ്പന വൈഎംസിഎ ഓണക്കിറ്റ് വിതരണം 20-ാം വര്‍ഷത്തിലേക്ക്
കട്ടപ്പന വൈഎംസിഎ ഓണക്കിറ്റ് വിതരണം 20-ാം വര്‍ഷത്തിലേക്ക്
ഇടുക്കി: കട്ടപ്പന വൈഎംസിഎയുടെ ഓണക്കിറ്റ് വിതരണം ഇരുപതാം വര്‍ഷത്തിലേയ്ക്ക്. ഹൈറേഞ്ച് മേഖലയിലെ കിടപ്പുരോഗികളുടെ ഭവനങ്ങളിലും തോട്ടംമേഖലകളിലുമാണ് ഓണക്കാലത്ത് ഭക്ഷ്യകിറ്റുകള്‍ നല്‍കുന്നത്. കാഞ്ചിയാര്‍ മേഖലയിലെ കിറ്റുകളുടെ വിതരണം നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ആദ്യ വര്‍ഷങ്ങളില്‍ കിടപ്പു രോഗികളുടെ ഭവനങ്ങളില്‍ രണ്ടാഴ്ചയിലൊരിക്കല്‍ സന്ദര്‍ശിച്ച് അവരുടെ ഒരു സംഗമം നടത്തിയിരുന്നു. 500ലേറെ വരുന്ന കിടപ്പു രോഗികളെ സംഘടിപ്പിക്കുവാനും അവര്‍ക്ക് സംസ്ഥാന തലത്തില്‍ ഒരു സംഘടന രൂപീകരിക്കുവാനും സാധിച്ചു. ഇവര്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നതിനും കുറച്ചു പേര്‍ക്കെങ്കിലും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വൈഎംസിഎയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. തുടര്‍ന്ന് തോട്ടംമേഖലകളിലും കിടപ്പ് രോഗികള്‍ക്കും ഓണക്കിറ്റുകള്‍ നല്‍കുവാന്‍ ശ്രമിക്കുന്നത്. ഇത്തവണ നെടുങ്കണ്ടം, വണ്ടന്‍മേട്, വാളാര്‍ഡി, കുമളി, ആനകുത്തി, ഉപ്പുതറ ,വാഴവര ,നെറ്റിത്തൊഴു, ഏലപ്പാറ ,പുറ്റടി , തേര്‍ഡ് ക്യാമ്പ്, മ്ലാമല , മേപ്പാറ മേഖലകളിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. വൈഎംസിഎ പ്രസിഡന്റ് കെ.ജെ ജോസഫ് അധ്യക്ഷനായി. ജോര്‍ജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സല്‍ജു ജോസഫ്, കണ്‍വീനര്‍മാരായ ഒ എ തോമസ്, പി എസ് പ്രദീപ്കുമാര്‍, രജിറ്റ് ജോര്‍ജ്, പി എം ജോസഫ്, യു സി തോമസ്, ലാല്‍ പീറ്റര്‍ പിജി, ടോമി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?

