ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രാരിച്ചന്‍ നീറണാകുന്നേല്‍ ചുമതലയേറ്റു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രാരിച്ചന്‍ നീറണാകുന്നേല്‍ ചുമതലയേറ്റു

ഇടുക്കി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോണ്‍ഗ്രസ് എമ്മിലെ രാരിച്ചന്‍ നീറണാകുന്നേല്‍ ചുമതലയേറ്റു. എല്‍ഡിഎഫ് ധാരണാപ്രകാരം കെ.ടി. ബിനു രാജിവച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ എം.ജെ. ജേക്കബിനെ 5നെതിരെ 10 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. കലക്ടര്‍ വി. വിഘ്‌നേശ്വരി മുഖ്യ വരണാദികാരിയായിരുന്നു. എല്‍ഡിഎഫ് 10, യുഡിഎഫ് 6 എന്നിങ്ങനെയാണ് കക്ഷിനില. തുടര്‍ന്ന് നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കലക്ടര്‍ വി.വിഘ്‌നേശ്വരി സത്യവാചകം ചൊല്ലികൊടുത്തു. മന്ത്രി റോഷി അഗസ്റ്റിന്‍, സി.പി ഐ.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗിസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ സലിം കുമാര്‍, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, അലക്‌സ് കോഴിമല, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി, സാജന്‍ കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






