ലബ്ബക്കട ജെപിഎം കോളേജില്‍ ടെക്ഫെസ്റ്റ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ലബ്ബക്കട ജെപിഎം കോളേജില്‍ ടെക്ഫെസ്റ്റ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ഡിസംബര്‍ 10, 11, 12 തീയതികളില്‍ 'ഫെന്‍സ്റ്റര്‍ 2025' എന്ന പേരില്‍ ദേശീയ ടെക്ഫെസ്റ്റ് നടത്തും. പരിപാടിയുടെ പോസ്റ്റര്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ മുണ്ടിയത്ത് പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി, വൈസ് പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ടിജി ടോം, സ്റ്റാഫ് ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ സോണിയ ജെയിംസ്, വിദ്യാര്‍ഥി പ്രതിനിധി ആദിത്യന്‍ ടി.എച്ച്, ടോണി ടോമി എന്നിവര്‍ പങ്കെടുത്തു.
ദേശീയ നിലവാരത്തിലുള്ള സാങ്കേതിക, സാംസ്‌കാരിക പരിപാടികളോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫേക്‌സ് മാഡ്രിഡ്, മിസ്റ്ററി ട്രെയില്‍, ടെക്ക് ഇന്റലക്ട്, ഇ-ഫുട്‌ബോള്‍, കോഡ് ട്രേസ്, മെലഡി ക്വസ്റ്റ് തുടങ്ങിയ മത്സരങ്ങളും നടക്കും. രാജ്യത്തെ വിവിധ കോളേജുകളില്‍നിന്നായി വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
What's Your Reaction?

