ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷന്‍ ക്രമക്കേട്: ബിജെപി ധര്‍ണ നടത്തി

ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷന്‍ ക്രമക്കേട്: ബിജെപി ധര്‍ണ നടത്തി

Nov 1, 2025 - 17:41
 0
ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷന്‍ ക്രമക്കേട്: ബിജെപി ധര്‍ണ നടത്തി
This is the title of the web page

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ക്രമക്കേട് നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി ധര്‍ണ നടത്തി. സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, ഉപ്പുതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്് കെ കെ രാജപ്പന്‍, ഇ എസ് ബൈജു, സന്തോഷ് കുമാര്‍, അഡ്വ. സ്റ്റീഫന്‍ ഐസക്, സന്തോഷ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്് ഷാല്‍ വെട്ടിക്കാട്ടില്‍ തുടങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു. പാര്‍ട്ടി ഓഫീസ് പടിക്കല്‍നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും നടത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow