നത്തുകല്ല്- അടിമാലി റോഡിന്റെ നിര്‍മാണോദ്ഘാടനം 3ന് മേലേചിന്നാറില്‍
നത്തുകല്ല്- അടിമാലി റോഡിന്റെ നിര്‍മാണോദ്ഘാടനം 3ന് മേലേചിന്നാറില്‍
ഇടുക്കി: നത്തുകല്ല് - അടിമാലി റോഡ് നിര്‍മാണോദ്ഘാടനം 3ന് വൈകിട്ട് 4.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിക്കും. മേലേചിന്നാറില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷനാകും. എം എം മണി എംഎല്‍എ മുഖ്യാതിഥിയാകും. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജോസ് പാലത്തിനാല്‍, റോമിയോ സെബാസ്റ്റ്യന്‍, പി എന്‍ വിജയന്‍ തുടങ്ങിയവര്‍ സംസാരിക്കും. കെആര്‍എഫ്ബി പ്രൊജക്ട് ഡയറക്ടര്‍ അശോക് കുമാര്‍ എം റിപ്പോര്‍ട്ട് അവതരിപ്പിക്കും.
കിഫ്ബി വഴി അനുവദിച്ച 55.068 കോടി രൂപ ചെലവഴിച്ചാണ് ബിഎം ബിസി നിലവാരത്തില്‍ 26 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നത്. ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രങ്ങളായ കട്ടപ്പനയേയും അടിമാലിയേയും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന പാത ടൂറിസം കേന്ദ്രങ്ങളായ മൂന്നാറിലേക്കും തേക്കടിയിലേക്കുമുള്ള യാത്ര സുഗമമാക്കും. ശബരിമലയിലേക്കുള്ള തീര്‍ഥാടകര്‍ക്കും ഏറെ പ്രയോജനപ്പെടും. ഇരട്ടയാര്‍, ഈട്ടിത്തോപ്പ്, മേലേചിന്നാര്‍, ബഥേല്‍, പെരിഞ്ചാംകുട്ടി, മുള്ളരിക്കുടി, പണിക്കന്‍കുടി എന്നിവിടങ്ങളിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നത്. കാറ്റാടിപ്പാറ വിനോദസഞ്ചാര കേന്ദ്രം, തൂവല്‍ വെള്ളച്ചാട്ടം, പച്ചടി സ്റ്റേഡിയം, മേലേചിന്നാര്‍ ചെക്ക് ഡാം, റിങ് റോഡ് ടൂറിസം എന്നിവ കൂടി പൂര്‍ത്തിയാകുമ്പോള്‍ ടൂറിസം രംഗത്ത് മുന്നേറ്റമുണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഷൈന്‍ കല്ലേക്കുളം, ജോണി ചെമ്പുകട, ജിന്‍സന്‍ വര്‍ക്കി, അനീഷ് കടുകന്‍മാക്കല്‍, നിതിന്‍ മോഹന്‍, ബിജു താന്നിക്കല്‍, കെ കെ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

