ചക്കുപള്ളം പഞ്ചായത്തില്‍ ആകെ 48 സ്ഥാനാര്‍ഥികള്‍
ചക്കുപള്ളം പഞ്ചായത്തില്‍ ആകെ 48 സ്ഥാനാര്‍ഥികള്‍
ഇടുക്കി: നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞതോടെ ചക്കുപള്ളം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. 112 പേരാണ് ആകെ പത്രിക നല്‍കിയിരുന്നത്. പിന്‍വലിച്ചതിനു ശേഷം 48 പേര്‍ മത്സര രംഗത്തുണ്ട്.സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയെ തുടര്‍ന്നു യുഡിഎഫിലെ ചിലര്‍ പത്രിക സമര്‍പ്പിച്ചെങ്കിലും അവസാന നിമിഷം പിന്‍വലിച്ചു. എല്‍ഡിഎഫ് പതിനാലാം വാര്‍ഡില്‍ ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥിയെ അവസാന നിമിഷം മാറ്റി പകരം മറ്റൊരാള്‍ക്ക് സീറ്റ് നല്‍കി. എന്‍ഡിഎ ആകെയുള്ള 16 സീറ്റില്‍ 12ഇടത്തും മത്സരിക്കും. യുഡിഎഫിലെ ഒമ്പതാം വാര്‍ഡില്‍ ആദ്യം നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി വി മുരളി കോണ്‍ഗ്രസിലെ തന്നെ ജയന്‍കുഴികാട്ടിന് വേണ്ടി പിന്മാറി. എല്‍ഡിഎഫില്‍ പതിനാലാം വാര്‍ഡില്‍ ആദ്യം നിശ്ചയിച്ചിരുന്ന ജെയിംസ് കൊല്ലംപറമ്പിലിനെ അവസാന നിമിഷം മാറ്റിക്കൊണ്ട് എ യേശുരാജിന് സീറ്റ് നല്‍കി. എന്‍ഡിഎ മുന്നണി ആകെയുള്ള 16 സീറ്റില്‍ 12 ഇടത്തും മത്സരിക്കുന്നുണ്ട്.യുഡിഎഫില്‍ അസാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം മാറ്റിവെച്ചുകൊണ്ട് പ്രവര്‍ത്തകര്‍ സജീവമായി പ്രചരണത്തിലാണ്. എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തിക്കൊണ്ട് പ്രചരണം ഔദ്യോഗികമായി ആരംഭിച്ചു. എന്‍ഡിഎ പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും സ്‌ക്വാഡ് വര്‍ക്ക് സജീവമാക്കി രംഗത്തിറങ്ങി.
What's Your Reaction?

