യുഡിഎഫ് മുരിക്കാശേരിയില്‍ പ്രകടനം നടത്തി
യുഡിഎഫ് മുരിക്കാശേരിയില്‍ പ്രകടനം നടത്തി
ഇടുക്കി: യുഡിഎഫ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തില്‍ ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ചേര്‍ന്ന് മുരിക്കാശേരി ടൗണില്‍ പ്രകടനം നടത്തി. വാത്തിക്കുടി മണ്ഡലം ചെയര്‍മാന്‍ സാജു കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് തോപ്രാംകുടി ഡിവിഷന്‍ സ്ഥാനാര്‍ഥി ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളായ മുരിക്കാശേരി ഡിവിഷന്‍ ബിന്ദു മുരളി, പടമുഖം ഡിവിഷന്‍ വി എ ഉലഹന്നന്‍, തോപ്രാംകുടി ഡിവിഷന്‍ ഡോളി സുനില്‍, പ്രകാശ് ഡിവിഷന്‍ സുബി കൂന്‍ന്താളയില്‍ എന്നിവരും വാത്തിക്കുടി പഞ്ചായത്തിലെ 19 വാര്‍ഡിലെ സ്ഥാനാര്‍ഥികളും പ്രകടനത്തില്‍ പങ്കെടുത്തു. യുഡിഎഫ് കണ്‍വീനര്‍ അഡ്വ.എബി തോമസ്, നേതാക്കളായ അഡ്വ. കെ ബി സെല്‍വം, നോബിള്‍ ജോസഫ്,ബാബു കുമ്പിളുവേലില്‍, റഫീക്ക് തേയിലക്കാട്ട്, ഷാനവാസ്, നിതിന്‍ ജോയി, റോബിന്‍ ജോര്‍ജ് എന്നിവര്‍ നേതൃതം നല്‍കി.
What's Your Reaction?

