ആം ആദ്മി പാര്‍ട്ടി കോതമംഗലത്ത് ജനക്ഷേമ മുന്നേറ്റ റാലി നടത്തി
ആം ആദ്മി പാര്‍ട്ടി കോതമംഗലത്ത് ജനക്ഷേമ മുന്നേറ്റ റാലി നടത്തി

ഇടുക്കി: ആം ആദ്മി പാര്‍ട്ടി കോതമംഗലത്ത് ജനക്ഷേമ മുന്നേറ്റ റാലിയും ഓഫീസ് ഉദ്ഘാടനം നടത്തി. എറണാകുളം ജില്ലാ പ്രസിഡന്റ് പൗലോസ് കാച്ചപ്പിളളി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഓഫീസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി ഇടത് വലത് രാഷ്ടീയ ഭരണ സംവിധാനങ്ങളാണ് സംസ്ഥാന ഭരിക്കുന്നത്. അഴിമതി നടത്താത്ത ജനങ്ങളാണ് എഎപിയിലേക്ക് കടന്ന് വന്നിട്ടുളളതെന്നും അതിനാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ഭയക്കുന്ന ഇടത് വലത് രാഷ്ടീയക്കാര്‍ പാര്‍ട്ടിക്കെതിരെ ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ കൊടിമരത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. സെലിന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വിജോയി പുളിക്കല്‍ അധ്യക്ഷനായി. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസില്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ കേരള ഗവര്‍ണറുടെ പുരസകാരം ഏറ്റുവാങ്ങിയ വനം വകുപ്പ് ഗൈഡ് സുധാചന്ദ്രനെ പെന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍, സെക്രട്ടറി സുജിത്ത് സുകുമാരന്‍, ട്രഷറര്‍ ലാലു മാത്യു, ചാള്‍സ് വാട്ടപ്പിള്ളി, ജിബിന്‍ റാത്തപ്പിളളി, ബീത്തു വര്‍ഗീസ്, കെ എം പീറ്റര്‍, ജെറാള്‍ഡ് വൈപ്പിന്‍, തോമസ് പോള്‍, സുനില്‍ അവരാപ്പാട്, ബോസ് കെ സി, കുമാരന്‍ സി കെ, സജി തോമസ്, ജോണ്‍സന്‍ കറുകപ്പിള്ളി, തങ്കച്ചന്‍ കോട്ടപ്പടി, വിനോദ് വി സി, സെക്രട്ടറി റെജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






