കട്ടപ്പനയിലെ മാന്‍ഹോള്‍ അപകടം ദാരുണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി
കട്ടപ്പനയിലെ മാന്‍ഹോള്‍ അപകടം ദാരുണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: കട്ടപ്പനയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 3 തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവം ദാരുണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ഡ്രെയിനേജില്‍ ഇറങ്ങുംമുമ്പ് ഇവര്‍ക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും എംപി പറഞ്ഞു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ എംപി, മരിച്ചവരുടെ ബന്ധുക്കളുമായി സംസാരിച്ചു.
What's Your Reaction?






