ഭൂനിയമ ഭേദഗതി ചട്ടം: കേരള കോണ്‍ഗ്രസ് ചെറുതോണിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി
ഭൂനിയമ ഭേദഗതി ചട്ടം: കേരള കോണ്‍ഗ്രസ് ചെറുതോണിയില്‍ മാര്‍ച്ചും ധര്‍ണയും നടത്തി

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം ഭരണകൂടത്തിന്റെ ജനവഞ്ചനയാണെന്നാരോപിച്ച് കേരള കോണ്‍ഗ്രസ്
ജില്ലാ കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് എം പി
ഉദ്ഘാടനം ചെയ്തു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഭൂനിയമ ഭേദഗതി ചട്ടത്തില്‍ ജനപക്ഷ നിലപാട് സ്വീകരിക്കുമെന്നും ഉപാധിരഹിത പട്ടയമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുതോണി പമ്പ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് എം ജെ ജെക്കബ് അധ്യക്ഷനായി. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഫിലിപ്പ് മലയാറ്റ്, ജോയി കൊച്ചുകരോട്ട്, അഡ്വ. തോമസ് പെരുമന, ഷീലാ സ്റ്റീഫന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, നോബിള്‍ ജോസഫ്, എം.മോനിച്ചന്‍, വര്‍ഗീസ് സക്കറിയാ, ഷൈനി സജി, എബി തോമസ്, ജോണ്‍സ് ജോര്‍ജ്, എം.ജെ കുര്യന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






