ബാരിക്കേഡുകളില്ല : കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയില്‍ അപകടങ്ങള്‍ നിത്യ സംഭവം
ബാരിക്കേഡുകളില്ല : കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയില്‍ അപകടങ്ങള്‍ നിത്യ സംഭവം

ഇടുക്കി: കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മധുര സ്വദേശികള്‍ വാഗമണ്ണിന് പോകുന്ന വഴിക്ക് ആലടി തോണിത്തടി ഭാഗത്തെ കൊടുംവളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് 20 അടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞത്. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. മലയോര ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 95% പൂര്‍ത്തീയാകുമ്പോഴും വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. അശ്രദ്ധമായി വാഹനമോടിക്കുന്നതും മദ്യപിച്ചുള്ള വാഹനയാത്രയും അമിതവേഗതയും ഇതോടൊപ്പം ഹൈവേയിലെ കൊടും വളവുകളില്‍ ബാരിക്കേടുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതുമൊക്കെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുകയാണ്. ബാരിക്കേഡ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട് എന്ന ആക്ഷേപവും ശക്തമാണ്. അടിയന്തരമായി ബാരിക്കേടുകളും സിഗ്‌നല്‍ ബോര്‍ഡുകളും മേഖലയില്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






