വാഴത്തോപ്പ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14ന്
വാഴത്തോപ്പ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14ന്
ഇടുക്കി: വാഴത്തോപ്പ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 14ന്. രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തലോടെ മകരവിളക്ക് മഹോത്സവത്തിന്റെ ക്ഷേത്ര ചടങ്ങുകള്‍ ആരംഭിക്കുമെന്ന്‌ക്ഷേത്രം മേല്‍ശാന്തി ബിജു ശാന്തികള്‍, സെക്രട്ടറി എസ് അജിത് കുമാര്‍ എന്നിവര്‍ അറിയിച്ചു. വൈകിട്ട് 4.45ന് വെള്ളപ്പാറ ശ്രീ മഹേശ്വരി ക്ഷേത്രത്തില്‍നിന്ന് നിശ്ചലദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. ചടങ്ങുകള്‍ക്ക് പ്രസിഡന്റ് ടി എ ആനന്ദകുമാര്‍, വൈസ് പ്രസിഡന്റുമാരായ പി കെ ജയന്‍, പി എന്‍ സതീശന്‍, ട്രഷറര്‍ സുരേന്ദ്രന്‍ പാറയില്‍, കുഞ്ഞമ്മ ശിവന്‍, ബിജു ടി പി, രത്‌നകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?