മുരിക്കാശേരി ബൈപ്പാസ് റോഡ്: അനുവദിച്ച തുക മറ്റൊരു റോഡിനായി വകമാറ്റിയതായി പരാതി
മുരിക്കാശേരി ബൈപ്പാസ് റോഡ്: അനുവദിച്ച തുക മറ്റൊരു റോഡിനായി വകമാറ്റിയതായി പരാതി
ഇടുക്കി: മുരിക്കാശേരി ബൈപ്പാസ് റോഡിന് അനുവദിച്ച തുക മറ്റൊരു റോഡിന്റെ നിര്‍മാണത്തിനായി വകമാറ്റിയതായി ആക്ഷേപം. മുരിക്കാശേരി ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ 2012ല്‍ മുരിക്കാശേരി ബൈപ്പാസ് റോഡ് നിര്‍മാണം ആരംഭിക്കുന്നത്. തോപ്രാംകുടി, ചിന്നാര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുരിക്കാശേരി ടൗണില്‍ പ്രവേശിക്കാതെ പതിനാറാംകണ്ടം, കരിമ്പന്‍, രാജമുടി ഭാഗത്തേക്കുള്ള റോഡില്‍ വളരെ പെട്ടെന്ന് എത്തിച്ചേരാവുന്ന വിധത്തിലാണ് ബൈപ്പാസ് നിര്‍മിക്കുന്നത്. ഇതിനായി പാവനാത്മ കോളേജിന്റെയും ഇടുക്കി രൂപതയുടെയും സ്ഥലം ഏറ്റെടുത്ത് 2012ല്‍ 1.20 കോടി രൂപ അനുവദിച്ച് റോഡിന് കുറുകെ ഒരുപാലവും കലുങ്കുകളും നിര്‍മിച്ചു. ഇനി ടാറിങ്ങാണ് അവശേഷിക്കുന്നത്. ഇതിനായി ഒരുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുകയും കരാറുകാരന്‍ ടെന്‍ഡര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ 190 മീറ്റര്‍ മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. നിലവില്‍ അനുവദിച്ചിട്ടുള്ള തുക മറ്റൊരു റോഡിനായി മാറ്റുന്നതോടെ ബൈപ്പാസ് റോഡ് നിര്‍മാണം നിലയ്ക്കും. അനുവദിച്ച പണം ചിലരുടെ രാഷ്ട്രീയ താല്‍പര്യപ്രകാരം മറ്റൊരുറോഡിനായി വകമാറ്റി പദ്ധതി അട്ടിമറിക്കുകയാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതിനെതിരെ ജനകീയ സമിതി രൂപീകരിക്കുമെന്നും അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ സമരം നടത്തുമെന്നും ഇവര്‍ പറഞ്ഞു.
What's Your Reaction?