കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതസംഘം
കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അജ്ഞാതസംഘം

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ വിട്ടുകിട്ടാന്‍ അജ്ഞാതസംഘം ആവശ്യപ്പെട്ടത് 5 ലക്ഷം രൂപ. തുക ആവശ്യപ്പെട്ടുള്ള ഫോണ്‍ കോള്‍ കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് എത്തിയത്. കുട്ടി എവിടെയാണെന്ന് വിവരമില്ല. തട്ടിക്കൊണ്ടുപോയ വാഹനത്തിന്റെ സി സി ടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുകയാണ്. ഓയൂര്‍ സ്വദേശി റെജിലുടെ മകള്‍ അഭികേല്‍ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരനൊപ്പം ട്യൂഷന്‍ കാറിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
What's Your Reaction?






