ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

Nov 3, 2023 - 18:12
Jul 6, 2024 - 18:17
 0
ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി:  വെള്ളയാംകുടി സെന്റ്. ജെറോംസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഇടുക്കി ജില്ലാ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പാസ്‌വേഡ് 2023 - 24 എന്ന പേരിലാണ് വെള്ളയാംകുടി സെന്റ്. ജെറോംസ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായ് ഏകദിന ക്യാമ്പ് നൽകിയത് . കുട്ടികളുടെ വ്യക്തി വികസനത്തിനും മുന്നോട്ടുള്ള ഉപരിപഠനത്തിന്റെ സാധ്യതകളെക്കുറിച്ചും മുൻനിർത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് സെന്റ്. ജെറോംസ് സ്കൂളിൽ നടന്നത്. അസ്സിസ്റ്റന്റ് വികാരി ഉമ്മിക്കുന്നേൽ, ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, ന്യൂനപക്ഷ പരിശീലന കേന്ദ്ര പ്രിൻസിപ്പൽ ഡോക്ടർ അനിത ഐസക് , പി.ടി.എ പ്രസിഡന്റ് ജോജോ കുറക്കച്ചിറ , തുടങ്ങിയവർ സംസാരിച്ചു . എയ്ഞ്ചൽ മത്തായി വ്യക്തിത്വ വികസനത്തെക്കുറിച്ചും ബിജു ജോസഫ് കരിയർ ഗൈഡൻസിനെ കുറിച്ചും ക്ലാസ്സ്‌ നടത്തി .

What's Your Reaction?

like

dislike

love

funny

angry

sad

wow