മണ്ണും പണവും മനുഷ്യന്റെ സ്വാര്‍ഥതയുടെ അടയാളമായി മാറുന്നു: മാര്‍ ജോസ് പുളിക്കല്‍
മണ്ണും പണവും മനുഷ്യന്റെ സ്വാര്‍ഥതയുടെ അടയാളമായി മാറുന്നു: മാര്‍ ജോസ് പുളിക്കല്‍

ഇടുക്കി: മണ്ണും പണവും മനുഷ്യന്റെ സ്വാര്‍ഥതയുടെ അടയാളമായി മാറുന്നുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍. വെള്ളാരംകുന്ന് സെന്റ് മേരീസ് പള്ളിയില്‍ ദുഃഖവെള്ളി ദിന സന്ദേശം നല്‍കുകയായിരുന്നു പിതാവ്. ആത്മഹത്യയും ലഹരി ഉപയോഗവും സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. അതോടൊപ്പം തന്നെ മാതാപിതാക്കളെ കൊല്ലുകയും പൊതുസമൂഹത്തില്‍ മറ്റുള്ളവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി പോരടിക്കുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. സ്വത്തിനുവേണ്ടി കലഹിക്കുന്നത് ചോര ഒഴുകുന്നതിലേക്കുവരെ എത്തുന്നു. ഇതിനെല്ലാം അറുതി വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളിയിലെ ചടങ്ങുകള്‍ക്കുശേഷം പരിഹാരപ്രദിക്ഷണം നടന്നു.
What's Your Reaction?






