ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യം ചെന്നിനായിക്കന്‍കുടി അങ്കണവാടി പരിസരത്ത് തള്ളുന്നതായി പരാതി
ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യം ചെന്നിനായിക്കന്‍കുടി അങ്കണവാടി പരിസരത്ത് തള്ളുന്നതായി പരാതി

ഇടുക്കി: അയ്യപ്പന്‍കോവില്‍ ചെന്നിനായിക്കന്‍ കുടിയില്‍ ഹരിതകര്‍മസേന മാലിന്യങ്ങള്‍ അങ്കണവാടി പരിസരത്ത് കൂട്ടി ഇടുന്നതായി പരാതി. ചെന്നിനായിക്കന്‍കുടി അങ്കണവാടിയുടെയും കമ്മ്യൂണിറ്റി ഹാളിനും സമീപത്തായിട്ടാണ് ഹരിത കര്‍മസേന മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യങ്ങളില്‍ നിന്നും വരുന്ന ദുര്‍ഗന്ധം അങ്കണവാടിയിലെത്തുന്ന കുരുന്നുകള്‍ക്കും, നാട്ടുകാര്‍ക്കും ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതോടൊപ്പം പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും വര്‍ദ്ധിച്ചിരിക്കുകയാണ്. കൂടാതെ അങ്കണവാടികളിലേക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മിച്ചിരിക്കുന്ന മഴവെള്ള സംഭരണിയും മാലിന്യങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നതിന്റെ സമീപത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പലതവണ വിഷയം ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം കാണാന്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
What's Your Reaction?






