ഉപ്പുതറ പത്തേക്കര്‍ വട്ടപ്പാറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍
ഉപ്പുതറ പത്തേക്കര്‍ വട്ടപ്പാറ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍
ഇടുക്കി: ഉപ്പുതറ പത്തേക്കര്‍ വട്ടപ്പാറ റോഡ് നിര്‍മാണം വൈകുന്നതിനെതിരെ ജനരോക്ഷം ശക്തം. എസ്.സി മേഖലയില്‍ ഉള്‍പ്പെട്ട റോഡില്‍ വട്ടപ്പാറയില്‍ കലുങ്ക് നിര്‍മിച്ചാല്‍ മാത്രമേ ഗതാഗതയോഗ്യമാക്കാന്‍ സാധിക്കു. ഈ കാരണത്താല്‍ ഉദ്യോഗസ്ഥര്‍ ന്യായങ്ങള്‍ ഉന്നയിച്ച് റോഡിന് ഫിസിക്കലിറ്റി അനുവദിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ബ്ലായിത്തറ വഴി വല്ലോര്‍ പടി -വട്ടപ്പാറ റോഡ് അവസാനിക്കുന്നത് പൊരികണ്ണിയിലാണ്. മഴക്കാലമായാല്‍ വട്ടപ്പാറ നിവാസികള്‍ക്ക് ഇതുവഴി വാഹന, കാല്‍നടയാത്ര ദുസഹമാണ്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ മേഖലയിലേക്ക് എത്താറുണ്ട്. റോഡിന്റെ ചിലഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കി ഭാഗങ്ങളില്‍ ഗര്‍ത്തങ്ങളും മണ്‍ റോഡും ആയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അടിയന്തരമായി അധികൃതര്‍ ഇടപെട്ട് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?

