പിള്ളേരോണം മറന്നുകൂടാ ആഘോഷമാക്കി നരിയംപാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍
പിള്ളേരോണം മറന്നുകൂടാ ആഘോഷമാക്കി നരിയംപാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍

ഇടുക്കി: കുട്ടികള്‍ക്കുമാത്രമായുള്ള ഓണം അഥവ പിള്ളേരോണം തിരുവോണത്തിന്റെ കൊച്ചുപതിപ്പാണ്. കര്‍ക്കിടകത്തിലെ തിരുവോണമായി ആഘോഷിച്ചിരുന്ന പിള്ളേരോണം ഇത്തവണ കാലംതെറ്റി ചിങ്ങത്തിലെത്തി. മലയാളക്കര മറന്നുതുടങ്ങിയ ഈ ദിനം നരിയംപാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ആഘോഷമാക്കി. 'കുഞ്ഞോണം പൊന്നോണം' എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ ഓണക്കോടി ഉടുത്ത് എല്‍കെജി മുതല്‍ നാലുവരെ ക്ലാസുകളില്‍ സ്‌കൂളിലെത്തി. പൂക്കളമിട്ടും ഊഞ്ഞാലാടിയും വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചും കുട്ടികള്‍ ആഘോഷം കെങ്കേമമാക്കി.
മുന്‍കാലങ്ങളില്‍ തിരുവോണം പോലെതന്നെ പിള്ളേരോണവും വിപുലമായി ആഘോഷിച്ചിരുന്നു. ഓണത്തുമ്പികളുടെയും ഓണപ്പാട്ടിന്റെയും ഓര്‍മകളുണര്‍ത്തുന്ന ഈദിനം കാലങ്ങള്‍ക്കിപ്പുറം മറന്നുതുടങ്ങി. പലര്‍ക്കും കേട്ടുകേള്‍വി മാത്രമായി മാറിയ പിള്ളേരോണം നരിയമ്പാറ മന്നം മെമ്മോറിയല്‍ സ്‌കൂളിലെ കുട്ടികള്‍ തിരിച്ചുകൊണ്ടുവന്നു.
കുട്ടികള്‍ക്കൊപ്പം അധ്യാപകരും വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും തയാറാക്കി.
What's Your Reaction?






